-
ഇന്ത്യൻ ഇൻഷുറൻസ് രംഗം ആഗോള നിലവാരത്തിലേക്ക്
ഇൻഷുറൻസിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യക്കാർക്കിടയിൽ അവബോധം വർധിച്ചുവരികയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ ‘മാതൃഭൂമി ധനകാര്യ’ ത്തോട് പറഞ്ഞു. ഇന്ത്യൻ ഇൻഷുറൻസ് രംഗം 4-5 വർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടങ്ങളെ നേരിടാനുള്ള ഉപാധി’ എന്ന നിലയിൽ ഇൻഷുറൻസിന്റെ പ്രസക്തി ഏറിവരികയാണ്. ജനറൽ ഇൻഷുറൻസ് പോളിസികളുടെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചെല്ലാമുള്ള അവബോധം കൂടുന്നുണ്ട്. ഈ നില തുടരാനായാൽ അടുത്ത 4-5 വർഷത്തിനുള്ളിൽ ആഗോള നിലവാരത്തിലേക്ക് നിലവാരത്തിലേക്ക് ഇന്ത്യൻ ഇൻഷുറൻസ് രംഗം ഉയരും.